

ലണ്ടൻ: ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയ സംഭവത്തിൽ എതിർപ്പറിയിച്ച് ലണ്ടനിലെ ഹിന്ദു സമൂഹം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സംഘടിപ്പിച്ച ദീപാവലി വിരുന്നിലാണ് സംഭവം.(Meat and Alcohol At Diwali Party Hosted By Keir Starmer)
ആഘോഷം സംഘടിപ്പിച്ചത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് 10 സ്ട്രീറ്റിലാണ്. കമ്മ്യൂണിറ്റി നേതാക്കളും, ഉന്നത രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ദീപാലങ്കാരം, കുച്ചിപ്പുടി നൃത്തം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.
പാർട്ടിയെ പ്രധാനമന്ത്രി സ്റ്റാർമർ അഭിസംബോധന ചെയ്തു. അതിഥികൾക്കായി നൽകിയത് ലാംബ് കബാബ്, ബിയർ, വൈൻ എന്നിവയാണ്. എന്നാൽ, അത്താഴ മെനുവിൽ മദ്യവും മാംസ വിഭവങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ ചില ബ്രിട്ടീഷ് ഹിന്ദുക്കൾ അസംതൃപ്ചി പ്രകടിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഋഷി സുനക് ദീപാവലി ആഘോഷം നടത്തിയ അവസരത്തിൽ ഇത്തരം വിഭവങ്ങൾ ഒഴിവാക്കിയിരുന്നു. പ്രധാമന്ത്രിയുടെ ഓഫീസിനെതിരെ പ്രമുഖ ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശർമ്മ രംഗത്തെത്തി. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.