

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ തീർത്ഥാടനത്തിനായി മല കയറിയവർക്ക് പരിക്കേറ്റു. മലമുകളിലെ ക്ഷേത്രത്തിലാണ് സംഭവം.(Karnataka temple incident)
മല നടന്ന് കയറിയവർക്കാണ് ചെളിയിൽ കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും പരിക്കേറ്റത്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. മലമുകളിൽ ഒട്ടനവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകടം സംഭവിച്ചത് ചിക്കമഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലെത്തിയവർക്കാണ്.
ഇന്ന് നരക ചതുർദശിയാണ്. ഇതേത്തുടർന്ന് ആയിരക്കണക്കിനാളുകളാണ് മല കയറാനെത്തിയത്.
മുൻപ് ഇവിടേക്ക് വനംവകുപ്പിൻ്റെ പ്രവേശനാനുമതിയും, പാസും ആവശ്യമായിരുന്നുവെങ്കിലും ദീപാവലി ഉത്സവത്തിൻ്റെ ഭാഗമായി താൽക്കാലിക ഇളവ് വരുത്തുകയായിരുന്നു.