

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സൈനികർ അതിര്‍ത്തിയിലെ നിയന്ത്രണ മേഖലയില്‍ പരസ്പരം മധുരം കൈമാറി ദീപാവലിയാഘോഷിച്ചു.(Indian, Chinese troops at LAC celebrates Diwali)
സൈനികർ ഡെപ്‌സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് പിൻവാങ്ങിയതിന് പിന്നാലെയാണ് മധുരം കൈമാറുന്ന പരമ്പരാഗത രീതി പുനരാരംഭിച്ചത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള സംഘര്‍ഷ മേഖലകളാണ് ഇവ.
സൈനിക വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരുരാജ്യങ്ങളും നിയന്ത്രണ മേഖലയിൽ നിന്ന് സൈനികരെ പിൻവലിച്ചത് കഴിഞ്ഞ ദിവസമാണ്. അതിർത്തിയിൽ ഇതോടെ പട്രോളിംഗ് ആരംഭിച്ചു.
ഈ നടപടി ഇന്ത്യ-ചൈന ബന്ധം സുസ്ഥിരമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. 2020 മുതലാണ് ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീഴുന്നത്.