

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്കിടയിൽ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകര്‍ന്നു. സംഭവമുണ്ടായത് തിരുവനന്തപുരം വിഴിഞ്ഞത്താണ്. (Fire cracker explosion )
പരിക്കേറ്റത് ന്നത് നയന്‍ പ്രഭാ(20)തിനാണ്. അമിട്ട് പൊട്ടി തകർന്നത് ഇയാളുടെ വലത് കൈപ്പത്തിയാണ്. അപകടമുണ്ടായത് ബുധനാഴ്ച്ച രാത്രിയിലായിരുന്നു.
മുറ്റത്ത് പടക്കങ്ങൾ പൊട്ടിച്ച് കളിക്കുന്നതിനിടയിൽ ഒരു അമിട്ട് കത്തിച്ച് റോഡിലേക്കെറിയുകയും, ഇത് പൊട്ടാതിരിക്കുകയും ചെയ്തു. ഈ സമയത്ത് ഒരു ലോറി വരുന്നത് ശ്രദ്ധയിപ്പെടുകയും, അമിട്ട് എടുത്ത് മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
തുടർന്ന് നെയ്യാറ്റിൻകരയിലെ ഹോസ്‌പിറ്റലിൽ എത്തിച്ച ഇയാളുടെ കൈ തുന്നിച്ചേർക്കാകാൻ കഴിയാത്ത നിലയിൽ ചിതറിപ്പോയിരുന്നു. ഇതിനാലാണ് മുറിച്ചുമാറ്റിയത്.