
രത്നാപൂർ : മഹാരാഷ്ട്രയിലെ സോളാപൂർ-ധുലെ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ട്രാക്കിൽ മോഷണം നടത്തിയ 6 പേർ അറസ്റ്റിൽ(Theft). രത്നാപൂർ ഗ്രാമത്തിന് സമീപത്ത് വച്ചാണ് കവർച്ച നടന്നത്. ഓടുന്ന ട്രക്കിന് മുകളിൽ കയറിയാണ് രണ്ടു പേർ മോഷണം നടത്തിയത്.
മോഷ്ടിച്ച വസ്തുക്കൾ ട്രാക്കിനെ പിന്തുടർന്ന് നീങ്ങിയ ബൈക്ക് യാത്രക്കാർ ശേഖരിച്ചെടുക്കുകയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.