
ന്യൂഡൽഹി: യുകെയിൽ ഏറ്റവും കൂടുതൽ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്(crimes). 2021 ന് ശേഷമുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
റിപ്പോർട്ട് പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ മൂന്നാം സ്ഥാനത്താണുള്ളത്. 2021-ൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 273 ആയിരുന്നത് 2024 ആയപ്പോഴേക്കും 588 ആയി ഉയർന്നു. അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അൾജീരിയക്കാരും ഈജിപ്തുകാരും ഇന്ത്യക്കാരേക്കാൾ മുന്നിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.