
ഇന്ന് വിശ്വാസികൾ വിനായകചതുര്‍ത്ഥി കൊണ്ടാടുന്ന ദിനമാണ്. വിഘ്‌നേശ്വരൻ്റെ ജന്മദിനമാണ് വിനായകചതുര്‍ത്ഥിയായി ആഘോഷിക്കപ്പെടുന്നത്.(Vinayaka Chaturthi 2024)
ഇന്നത്തെ ദിവസം നടത്തുന്ന ഗണേശപൂജയും വ്രതവും ജീവിതത്തിലെ ദുഖങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് കരുതപ്പെടുന്നത്. ഹൈന്ദവ വിശ്വാസം കാര്യസാധ്യത്തിനും വിഘ്നശാന്തിക്കും വിനായകപ്രീതി അനിവാര്യമാണെന്നാണ്.
ഈ ദിവസം ക്ഷേത്രങ്ങളിലും വീടുകളിലും സവിശേഷ പൂജകൾ നടത്താറുണ്ട്. ഗണപതിക്ക് പ്രിയങ്കരമായ മോദകം, അട, ഉണ്ണിയപ്പം എന്നിവ നിവേദ്യമായി സമർപ്പിക്കും.
വിനായകചതുർത്ഥി ഒരു പൊതു ആഘോഷത്തിൻ്റെ സ്വഭാവം കൈവരിച്ചത് മറാത്ത ഭരണാധികാരിയായ ശിവജി തൻ്റെ പ്രജകൾക്കിടയിൽ ദേശീയവികാരം ശക്തിപ്പെടുത്താൻ ഈ ആഘോഷത്തെ പ്രയോജനപ്പെടുത്തിയപ്പോഴാണ്.