‘ശബരിമല മണ്ഡല മകരവിളക്ക് കാലം കുറ്റമറ്റതാക്കിയത് കൂട്ടായ പ്രവർത്തനം, പരാതിയും പരിഭവവും പറയാത്ത തീർത്ഥാടന കാലം’: മന്ത്രി വി എൻ വാസവൻ | VN Vasavan about Sabarimala pilgrimage

മകരവിളക്കിന് ശേഷം ഗുരുതിയോടെ ജനുവരി 20ന് നട അടയ്ക്കുന്നത് വരെയുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
‘ശബരിമല മണ്ഡല മകരവിളക്ക് കാലം കുറ്റമറ്റതാക്കിയത് കൂട്ടായ പ്രവർത്തനം, പരാതിയും പരിഭവവും പറയാത്ത തീർത്ഥാടന കാലം’: മന്ത്രി വി എൻ വാസവൻ | VN Vasavan about Sabarimala pilgrimage
Published on

ശബരിമല: ഈ വർഷത്തെ ശബരിമല മണ്ഡലമാകാരവിളക്ക് തീർത്ഥാടനകാലം കുറ്റമറ്റതാക്കിയത് എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി വി എൻ വാസവൻ. തീർത്ഥാടന കാലം ആതിഥേയ സംസ്ക്കാരത്തിൻ്റെ ഉദാത്തമായ മാതൃക സൃഷ്ടിച്ച് അതിൻ്റെ പൂർണ്ണതയിലേക്ക് കടക്കുകയാണെന്നും, ഇത് ഭക്തർ പരാതിയും പരിഭവവും പറയാത്ത തീർത്ഥാടനകാലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(VN Vasavan about Sabarimala pilgrimage )

ഊണും ഉറക്കവും ഉപേക്ഷിച്ച് ഇതിനായി പരിശ്രമിച്ച എല്ലാവരോടും അദ്ദേഹം നന്ദിയറിയിച്ചു. സർക്കാർ ലക്ഷക്കണക്കിന് ഭക്തർക്ക് മകരവിളക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയെന്നും, ഇവരുടെ മടക്കയാത്രയ്ക്കുള്ള സൗകര്യവും സജ്ജമാണെന്നും പറഞ്ഞ വാസവൻ, മകരവിളക്കിന് ശേഷം ഗുരുതിയോടെ ജനുവരി 20ന് നട അടയ്ക്കുന്നത് വരെയുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

അദ്ദേഹം ഹരിവരാസനം പുരസ്‌ക്കാര വിതരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മന്ത്രി ഹരിവരാസനം പുരസ്ക്കാരം സമ്മാനിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com