ഇന്ന് വിജയദശമി: അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ | Vijayadashami

പുലർച്ചെ മുതൽ തന്നെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളാൽ നിബിഢമാണ് ക്ഷേത്രങ്ങൾ
ഇന്ന് വിജയദശമി: അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ | Vijayadashami
Published on

ഇന്ന് വിജയദശമി. അറിവിൻ്റെ ആദ്യാക്ഷരമെഴുതി പുതിയൊരു മായിക ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന ദിനം.(Vijayadashami)

ആരാധനാലയങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മറ്റെല്ലായിടത്തും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത് ഇന്ന് തന്നെയാണ്. ജ്ഞാനത്തിൻ്റെ മൂർത്തിസ്വരൂപമായ സരസ്വതി ദേവിയുടെ പക്കൽ കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്ന ഈ ദിനം ഓരോ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും അവിസ്മരണീയമാണ്.

പുലർച്ചെ മുതൽ തന്നെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളാൽ നിബിഢമാണ് ക്ഷേത്രങ്ങൾ. പുലർച്ചെ 4 മണി മുതൽ തന്നെ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

വിജയദശമി എന്നത് മഹിഷാസുരനെ ദുർഗ്ഗാ ദേവി വധിക്കുകയും, തിന്മയെ നന്മ കീഴടക്കുകയും ചെയ്തതിൻ്റെ ആഘോഷമാണ്. അതേസമയം, ഇന്ത്യയുടെ വടക്ക് ഭാഗങ്ങളിൽ ഇത് രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.

Related Stories

No stories found.
Times Kerala
timeskerala.com