‘തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ്’: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി തിരുവമ്പാടി ദേവസ്വം | Thrissur Pooram issue

‘തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ്’: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി തിരുവമ്പാടി ദേവസ്വം | Thrissur Pooram issue

പോലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നാണ് തിരുവമ്പാടി ദേവസ്വം പറഞ്ഞത്
Published on

കൊച്ചി: പൊലീസാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതെന്ന് പറഞ്ഞ് തിരുവമ്പാടി ദേവസ്വം. ഇക്കാര്യത്തിൽ പോലീസിൻ്റെ ഇടപെടലും വീഴ്ച്ചകളും ചൂണ്ടിക്കാട്ടി ദേവസ്വം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.(Thrissur Pooram issue )

പോലീസ് പൂരം എഴുന്നള്ളിപ്പിൽ ഇടപെട്ടു, സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും ബ്ലോക്ക് ചെയ്തു, പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം ഇല്ലാതാക്കി എന്നൊക്കെയാണ് ഇതിൽ പറയുന്നത്.

പോലീസ് ഇടപെടൽ കാരണമാണ് മഠത്തിൽ വരവ് പേരിന് വേണ്ടി മാത്രമായി ചുരുക്കിയതെന്നും പരാതിയുണ്ട്.

കൂടാതെ, നിഷ്ക്കളങ്കരായ പൂരപ്രേമികൾക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയെന്നും, മതിയായ കാര്യങ്ങൾ ഇല്ലാതെയാണ് ഇവർ ഇടപെട്ടതെന്നും പറയുന്ന തിരുവമ്പാടി ദേവസ്വം, പോലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും, ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നുമുൾപ്പെടെ കുറ്റപ്പെടുത്തി.

Times Kerala
timeskerala.com