‘ഒരു വിഭാഗത്തിൻ്റെ വിശ്വാസം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന’: പൂരം കലക്കലിലെ പോലീസ് FIR | Thrissur pooram desruption police case FIR

അതേസമയം, കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.
‘ഒരു വിഭാഗത്തിൻ്റെ വിശ്വാസം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന’: പൂരം കലക്കലിലെ പോലീസ് FIR | Thrissur pooram desruption police case FIR
Published on

തൃശൂർ: പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പരാമർശം.(Thrissur pooram desruption police case FIR )

പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലെ പ്രധാന പരാമർശം ഒരു വിഭാഗത്തിൻ്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്. അതേസമയം, കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.

പരാതിക്കാരൻ മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഐ സി ചിത്തിരഞ്ജനാണ്. ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണ് പരാതിയുടെ ഉറവിടമെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.

ഒരുപാട് വിമർശനങ്ങൾക്കിടയിലാണ് ഇപ്പോൾ പോലീസ് കേസെടുക്കുന്നത്. പൂരം കലകളിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത് ഈ മാസം മൂന്നിനാണ്.

Related Stories

No stories found.
Times Kerala
timeskerala.com