സ്വാമി AI ചാറ്റ് ബോട്ട് ‘സൂപ്പറാ’: ഇതുവരെയും ഉപയോഗിച്ചത് 1.25 ലക്ഷത്തിലേറെ പേർ | Swami AI chat bot

വാട്സാപ്പ് അധിഷ്ഠിതമായ സ്വാമി എ ഐ ചാറ്റ് ബോട്ട് ദിനംപ്രതി ഉപയോഗിക്കുന്നത് പതിനായിരക്കണക്കിന് പേരാണ്
സ്വാമി AI ചാറ്റ് ബോട്ട് ‘സൂപ്പറാ’: ഇതുവരെയും ഉപയോഗിച്ചത് 1.25 ലക്ഷത്തിലേറെ പേർ | Swami AI chat bot
Published on

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായി ഭക്തർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ സ്വാമി എ ഐ ചാറ്റ് ബോട്ട് വൻ വിജയം.(Swami AI chat bot)

ഇതുവരെയും ഇത് ഉപയോഗിച്ചത് 1,25,0551 പേർ ആണെന്നാണ് അധികൃതർ പറയുന്നത്. മൂവായിരത്തോളം അത്യാഹിത കേസുകളിലും ഇതുവഴി ഇടപെടൽ നടത്തിയിരുന്നു.

വാട്സാപ്പ് അധിഷ്ഠിതമായ സ്വാമി എ ഐ ചാറ്റ് ബോട്ട് ദിനംപ്രതി ഉപയോഗിക്കുന്നത് പതിനായിരക്കണക്കിന് പേരാണ്. ശബരിമലയിലെ തത്സമയ വിവരങ്ങൾ ഇതിൽ 6 ഭാഷകളിൽ ലഭ്യമാണ്.

6238008000 വാട്സാപ്പ് നമ്പറിലേക്ക് മെസേജ് ചെയ്തും, ക്യു ആർ കോഡ് സ്കാൻ ചെയ്തും ഭക്തർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

Related Stories

No stories found.
Times Kerala
timeskerala.com