
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ തിരുവിതാം ദേവസ്വം ബോർഡിനെതിരെ രംഗത്തെത്തി.(Spot booking in Sabarimala)
ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ദേവസ്വം ബോർഡിന് രൂപം കൊടുത്തിട്ടുള്ളതെന്നും, എന്നാൽ, പലപ്പോഴും ഇവർ ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രതികരണം ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്‍റെ നടപടിയോടായിരുന്നു.
ഓൺലൈനായി ബുക്ക് ചെയ്തുകൊണ്ട് മാത്രമുള്ള ദർശനം ശബരിമലയിൽ പ്രായോഗികമായ കാര്യമല്ലെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും, ആചാരപ്രകാരം കാൽനടയായി വരുന്നവർക്കും സ്വാമിയെ കാണാനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം, ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡ് ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് തീര്‍ഥാടനം ദുഷ്കരമാക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.