
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ പരിസമാപ്തിയാകും. നട അടയ്ക്കുന്നത് നാളെയാണെങ്കിലും ഭക്തർക്ക് പ്രവേശനം ഇന്ന് രാത്രി വരെയേ ഉണ്ടാവുകയുള്ളൂ.( Sabarimala temple to be closed tomorrow )
വൈകിട്ട് ആറു വരെ ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടും. പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞത് കൂട്ടായ, ആത്മാർത്ഥത നിറഞ്ഞ സഹകരണത്തിൻ്റെ ഫലമാണ് പരാതിരഹിതവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലമെന്നാണ്.
നവംബർ 15 മുതൽ ജനുവരി 17 വരെ ആകെ 51,92,550 തീർത്ഥാടകരെത്തിയെന്നാണ് അധികൃതർ അറിയിച്ചത്.