ശബരിമല സ്പോട്ട് ബുക്കിംഗ് വിവാദം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച്ച അവലോകന യോഗം | Sabarimala spot booking

യോഗത്തിൽ ദേവസ്വം ബോർഡ് നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും
ശബരിമല സ്പോട്ട് ബുക്കിംഗ് വിവാദം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച്ച അവലോകന യോഗം | Sabarimala spot booking
Published on

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ് വിവാദത്തിനിടയിൽ ശനിയാഴ്ച്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിലാണ് മറ്റന്നാൾ അവലോകന യോഗം ചേരുന്നത്.( Sabarimala spot booking )

സർക്കാർ ആവർത്തിച്ചു പറയുന്നത് ദർശനത്തിനായി എത്തുന്ന ഒരു ഭക്തനും നിരാശനായി മടങ്ങേണ്ടി വരില്ലെന്നാണ്. അപ്പോഴും, സ്പോട്ട് ബുക്കിംഗ് ഏത് രീതിയിൽ ആയിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവിലെ ധാരണ നിയന്ത്രണങ്ങളോടെ സ്പോട്ട് ബുക്കിംഗ് അനുവദിക്കാനാണ്. യോഗത്തിൽ ദേവസ്വം ബോർഡ് നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും. അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയാണ്.

യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാരും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com