
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണ്ടെന്നുള്ള തീരുമാനം വിവാദമായ സാഹചര്യത്തിൽ ദേവസ്വം ബോർഡ് യോഗം തുടങ്ങി. യോഗം നടക്കുന്നത് ദേവസ്വം ബോർഡ് ആസ്ഥാനത്താണ്.(Sabarimala spot booking )
നേരത്തെ സർക്കാരും മന്ത്രിയും സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ ദേവസ്വം ബോർഡും പിന്തുണച്ചു.
പ്രതിപക്ഷവും, വിവിധ സംഘടനകളും ഇതിനെതിരെ രംഗത്തെത്തി. സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സ്പോട്ട് ബുക്കിംഗ് നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ഇന്നത്തെ യോഗത്തിലൂടെ സ്പോട്ട് ബുക്കിംഗ് വിഷയത്തിലുള്ള ദേവസ്വം ബോർഡിൻ്റെ തീരുമാനം വ്യക്തമാകും.