‘ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല, ദുശ്ശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം നൽകുന്നതാകരുത്, ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം’: സർക്കാരിനെ വിമർശിച്ച് CPI മുഖപത്രം | Sabarimala spot booking

സെൻസിറ്റീവ് ആയിട്ടുള്ള വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്ന് പറയുന്ന ലേഖനത്തിൽ, മന്ത്രി വാസവൻ സ്പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല ശ്രമിച്ചതെന്നും തുറന്നടിക്കുന്നുണ്ട്.
‘ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല, ദുശ്ശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം നൽകുന്നതാകരുത്, ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം’: സർക്കാരിനെ വിമർശിച്ച് CPI മുഖപത്രം | Sabarimala spot booking
Published on

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ സി പി ഐ മുഖപത്രമായ ജനയുഗം ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി രംഗത്ത്.(Sabarimala spot booking )

കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും, ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. ശത്രുവർഗ്ഗത്തിന് ആയുധം നൽകുന്നതാകരുത് ദുശ്ശാഠ്യങ്ങൾ എന്ന് ഇതിൽ വിമർശിക്കുന്നുണ്ട്.

സെൻസിറ്റീവ് ആയിട്ടുള്ള വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്ന് പറയുന്ന ലേഖനത്തിൽ, മന്ത്രി വാസവൻ സ്പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല ശ്രമിച്ചതെന്നും തുറന്നടിക്കുന്നുണ്ട്.

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി ആവശ്യമാണെന്ന് നേരത്തെ സി പി ഐയും പരസ്യമായി പറഞ്ഞിരുന്നു.

അതേസമയം, മന്ത്രി വി എൻ വാസവൻ സ്പോട്ട് ബുക്കിങ്ങിന് പകരമായി സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ഇടത്താവളങ്ങളിൽ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com