
പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് വൻ വരുമാന വർദ്ധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടി രൂപയുടെ അധികവരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായിരിക്കുന്നത്. (Sabarimala Pilgrimage 2024 )
കാണിക്ക ഇനത്തിലും അരവണ വിൽപ്പനയിലുമാണ് വരുമാനം കൂടിയിരിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തർ ഇത്തവണ അധികമായെത്തിയിട്ടുണ്ട്. ഇക്കാര്യമറിയിച്ചത് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്താണ്.
നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള 41 ദിവസത്തെ മണ്ഡല കാലത്ത് ദേവസ്വം ബോർഡിന് 297 കോടി രൂപയുടെ വരുമാനം ഉണ്ടായി. കഴിഞ്ഞ വർഷം ഇത് 215 കോടി ആയിരുന്നു.