‘വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണ്’: പരാതി രഹിത മണ്ഡലകാലമെന്ന് വി എൻ വാസവൻ | Sabarimala Pilgrimage 2024

അയ്യപ്പ ഭക്തന്മാർ 41 ദിവസവും സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ച്ചയാണ് കണ്ടതെന്നും, പതിനെട്ടാം പടിയിൽ 85-90 പേർ ഒരു മിനിറ്റിൽ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് തീർത്ഥാടനം സുഗമമാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണ്’: പരാതി രഹിത മണ്ഡലകാലമെന്ന് വി എൻ വാസവൻ | Sabarimala Pilgrimage 2024
Published on

പത്തനംതിട്ട: ഇത്തവണത്തേത് പരാതിരഹിത മണ്ഡല തീർത്ഥാടനകാലമാണെന്ന് പറഞ്ഞ് മന്ത്രി വി എൻ വാസവൻ. ഇത് മുൻകൂട്ടി നടത്തിയ തയ്യാറെടുപ്പുകളുടെയും, കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(Sabarimala Pilgrimage 2024 )

അദ്ദേഹം മണ്ഡല പൂജ ക്രമീകരണങ്ങളും, മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താനായി സന്നിധാനത്ത് എത്തിയതായിരുന്നു.

അയ്യപ്പ ഭക്തന്മാർ 41 ദിവസവും സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ച്ചയാണ് കണ്ടതെന്നും, പതിനെട്ടാം പടിയിൽ 85-90 പേർ ഒരു മിനിറ്റിൽ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് തീർത്ഥാടനം സുഗമമാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷം മുൻവർഷത്തേക്കാൾ 5 ലക്ഷത്തോളം ഭക്തന്മാർ കൂടുതലായി എത്തിയെന്നും, വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്നും വി എൻ വാസവൻ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com