
തിരുവനന്തപുരം: വിഷുവിന് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്നറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിൽ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.(Sabarimala pilgrimage )
കോടതിയിൽ നിന്നും അനുമതി ലഭിച്ചാൽ അയ്യപ്പ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ വിഷുവിന് പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ ശബരിമലയിൽ റെക്കോർഡ് വരുമാന വർധനവാണ് ഉണ്ടായത്. ആകെ 440 കോടി രൂപയാണ് ലഭിച്ചത്. 84 കോടിയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്.