ഭക്തവത്സലൻ ധ്യാനത്തിലേക്ക് മടങ്ങി: ശബരിമല നട അടച്ചു, മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി | Sabarimala Mandala-Makaravilakku festival 2025

2024-25 തീർത്ഥാടനകാലം സാക്ഷ്യംവഹിച്ചത് മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഭക്തജനത്തിരക്കിനാണ്.
ഭക്തവത്സലൻ ധ്യാനത്തിലേക്ക് മടങ്ങി: ശബരിമല നട അടച്ചു, മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി | Sabarimala Mandala-Makaravilakku festival 2025
Published on

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നടയടച്ചു. ജനുവരി 20ന് രാവിലെയാണ് നട അടച്ചത്. രാവിലെ 6.30ന് നടയടച്ചത് പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെയാണ്. ( Sabarimala Mandala-Makaravilakku festival 2025)

തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തിയ ശേഷം തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി പതിനെട്ടാം പടിയിറങ്ങി. രാജപ്രതിനിധി ദർശനം നടത്തുകയും, അയ്യപ്പ വിഗ്രഹത്തിൽ മേൽശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കുകയും നട അടയ്ക്കുകയും ചെയ്തു.

ശ്രീകോവിലിൻ്റെ താക്കോൽ കൈമാറ്റവും നടന്നു. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് താക്കോൽക്കൂട്ടം കൈമാറി. തിരുവാഭരണ ഘോഷയാത്ര പന്തളത്ത് ഇതിന്നത് ജനുവരി 23നാണ്.

2024-25 തീർത്ഥാടനകാലം സാക്ഷ്യംവഹിച്ചത് മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഭക്തജനത്തിരക്കിനാണ്. 53 ലക്ഷത്തോളം ഭക്തർക്ക് ദർശന സായൂജ്യം നൽകിയ ശേഷമാണ് അയ്യപ്പസ്വാമി ധ്യാനത്തിലേക്ക് മടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com