മകരവിളക്ക്: കരിമല കാനന പാതയിൽ നാളെ മുതൽ 14 വരെ ഭക്തർക്ക് പ്രവേശനമില്ല | Sabarimala Makaravilakku 2025

ഈ ദിവസങ്ങളിൽ കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ അനുമതിയുള്ളത് എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന് മാത്രമാണ്.
മകരവിളക്ക്: കരിമല കാനന പാതയിൽ നാളെ മുതൽ 14 വരെ ഭക്തർക്ക് പ്രവേശനമില്ല | Sabarimala Makaravilakku 2025
Published on

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് നാളെ മുതൽ 14 വരെ കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകർക്ക് പ്രവേശനമില്ല.( Sabarimala Makaravilakku 2025 )

ഈ ദിവസങ്ങളിൽ കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ അനുമതിയുള്ളത് എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന് മാത്രമാണ്. മുക്കുഴിയിൽ നിന്നും തീർത്ഥാടകരെ തിരിച്ചയക്കും.

ഈ ദിവസങ്ങളിൽ നിലയ്ക്കൽ വഴി മാത്രമേ പമ്പയിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പൂർണ്ണമായും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ മുതൽ സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com