Devotional
മകരവിളക്ക്: ശബരിമലയിൽ വെർച്വൽ, സ്പോട്ട് ബുക്കിങ് സംവിധാനം പരിമിതപ്പെടുത്തും | Sabarimala Makaravilakku 2025
വെർച്വൽ ക്യൂ 13ന് 50,000 ആയും, 14ന് 40,000 ആയുമായാണ് കുറയ്ക്കുന്നത്
പത്തനംതിട്ട : മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തും. ഈ ദിവസങ്ങളിലെ തിരക്ക് പരിഗണനയിലെടുത്താണ് തീരുമാനം.(Sabarimala Makaravilakku 2025)
വെള്ളിയാഴ്ച്ച മുതൽ തന്നെ തിരക്ക് ക്രമീകരിക്കാനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. നിയന്ത്രണം 13,14 തീയതികളിലാണ്.
വെർച്വൽ ക്യൂ 13ന് 50,000 ആയും, 14ന് 40,000 ആയുമായാണ് കുറയ്ക്കുന്നത്. സ്പോട്ട് ബുക്കിങ് സംവിധാനം 13ന് 5,000 എന്ന നിലയിലും, 14ന് 1,000 എന്ന നിലയിലും ആയിരിക്കും.