കൊല്ലൂർ : ഇന്ന് മഹാനവമി. ഇന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് തുടക്കം. ഉച്ചയ്ക്ക് 1.15നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. (Mahanavami celebrations today )
മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. ഇത് മൂകാംബിക ദേവിയെ പുഷ്പ രഥത്തിൽ ശ്രീകോവിലിന് ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണ്.
മലയാളികളുൾപ്പെടെ ജനസാഗരമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. വിജയദശമി ദിനത്തിൽ പുലച്ചെ മൂന്നിനാണ് നട തുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുന്നത്.