
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലമകരവിളക്ക് തീർത്ഥാടനകാലത്ത് സർക്കാർ വൈദ്യസഹായം ലഭ്യമാക്കിയത് 2.89 ലക്ഷത്തിലേറെപ്പേർക്കാണ്. സർക്കാരിൻ്റെ ആരോഗ്യസൗകര്യങ്ങൾ ഉപയോഗിച്ചാണിത്.( Government's medical assistance to 2.89 lakh people in Sabarimala)
ജനുവരി 10 വരെയുള്ള കണക്ക് പ്രകാരം ആശുപത്രികളിൽ ചികിത്സ തേടിയത് 2,16,969 രോഗികളും,അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 72,654 രോഗികളുമാണ്. അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങളിൽ സേവനം നൽകിയത് 649 എമര്‍ജന്‍സി കേസുകള്‍ക്കാണ്.
ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ട 168 പേരില്‍ 115 പേരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്നു. ജന്നി ബാധിച്ച 103 പേരിൽ 101 പേരെയും രക്ഷപ്പെടുത്തി.