
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ അഞ്ച് മണിക്കൂർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടും. (Thiruvananthapuram Airport)
ശനിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി ഒമ്പതുവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. വിമാനങ്ങളുടെ സമയത്തില്‍ മാറ്റം ഉള്ളതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.