
ന്യൂഡൽഹി: പാർട്ടിയും നേതാവും തോറ്റ് ഭരണം പോയിട്ടും അതിഷി ഇങ്ങനെ നൃത്തം ചെയ്ത് ആഘോഷിക്കുകയാണോ എന്ന് ചോദിച്ച് രാജ്യസഭാ എം പി സ്വാതി മലിവാൾ.( Swati Maliwal against Atishi Marlena)
കൽക്കാജി മണ്ഡലത്തിലെ തൻ്റെ വിജയത്തിന് പിന്നാലെയാണ് അതിഷി നൃത്തം ചെയ്തത്. ഇതിന് പിന്നാലെ ഇവർക്കെതിരെ ഉയരുന്നത് രൂക്ഷ വിമർശനമാണ്.
ഇത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ് എന്നാണ് സ്വാതി മലിവാൾ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്. അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത് 52,154 വോട്ടുകൾ നേടിയാണ്.