
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഏഴ് എംഎല്‍എമാര്‍ ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ചാണ് എംഎല്‍എമാർ കൂട്ടമായി രാജി വെച്ചത്.
ഭാവന ഗൗര്‍,രോഹിത് മെഹറൗലിയ,രാജേഷ് ഋഷി,മഥന്‍ ലാല്‍,നരേഷ് യാദവ്, പവന്‍ ശര്‍മ്മ,ബി എസ് ജൂന്‍ എന്നിവരാണ് രാജി സമർപ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് ആം ആദമി പാര്‍ട്ടി വിടാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ രാജി കത്തില്‍ പരാമര്‍ശിച്ചു. എംഎല്‍എമാരുടെ രാജിയില്‍ പ്രതികരിക്കാന്‍ ആംആദ്മി പാര്‍ട്ടി ഇതുവരെ തയ്യാറായില്ല.