
ഡൽഹി: ഡൽഹി തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികരണം അറിയിച്ച് കോണ്‍ഗ്രസ് എം.പി. പ്രിയങ്കാ ഗാന്ധി(Priyanka Gandhi). മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
"ജനങ്ങള്‍ക്ക് മടുത്തിരുന്നു, അവര്‍ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്തു" എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തി. കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും അവർ മാധ്യമങ്ങളോടു പ്രതികരിച്ചു. മാത്രമല്ല; വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്താനും പ്രിയങ്ക മറന്നില്ല. പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.