Delhi elections
ഡൽഹിയിലെ ജനങ്ങൾ ബിജെപിക്കൊപ്പം: ദേവേന്ദ്ര ഫഡ്നാവിസ് | Devendra Fadnavis
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് അനുകൂമായി വിധിയെഴുതുമെന്നും ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. (Devendra Fadnavis)
"ഡൽഹിയിൽ ബിജെപിയുടെ വിജയം ഉറപ്പാണ്. ആംആദ്മി പാർട്ടിയുടെ സർക്കാരിനെ ഡൽഹിയിലെ ജനങ്ങൾക്ക് മടുത്തു. അവർ മാറ്റത്തിനായി ആഗ്രഹിക്കുന്നു. ഡബിൾ എൻജിൻ സർക്കാരിന് വേണ്ടി അവർ വിധിയെഴുതും.'-ഫഡ്നാവിസ് പറഞ്ഞു.

