
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി പരസ്പരം പാരയായത് ബി ജെ പിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതിൽ ഇന്ത്യാ സഖ്യത്തിൽ അതൃപ്തി. എൻ സി പി, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കൾ ഇക്കാര്യം വ്യക്തമാക്കി.(Delhi Elections 2025 )
തുടർയോഗം വിളിക്കുന്ന കാര്യം വ്യക്തമല്ല. സഖ്യകക്ഷികൾക്ക് കോൺഗ്രസ് നിലപാടിൽ കടുത്ത അതൃപ്തിയാണ് ഉള്ളതെന്നാണ് സൂചന.
കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്തില്ലെങ്കിലും 13 ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെയും തോൽവിക്ക് ആക്കം കൂട്ടാൻ ഇവർ പിടിച്ച വോട്ടുകൾക്ക് സാധിച്ചു. ന്യൂഡൽഹി മണ്ഡലത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടത് 4009 വോട്ടിനാണ്.