
മുംബൈ: ഡൽഹിയിൽ കോൺഗ്രസും ആംആദ്മിയും (എ.എ.പി) ഒന്നിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്ന് ശിവസേന ഉദ്ദവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു(Delhi Election 2025).
കോൺഗ്രസും എ.എ.പിയും ഒന്നിക്കാത്തതിൽ നിരാശയുണ്ടെന്നും കോൺഗ്രസിന്റെയും എ.എ.പിയുടെയും ശത്രു ബി.ജെ.പിയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കോൺഗ്രസും എഎപിയും ഒന്നിച്ചിരുന്നെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ വിജയിക്കുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു