
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Delhi Election 2025). ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ച വോട്ടർമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇത്രയും വലിയ വിജയം തന്നതിനു ഡൽഹിയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മുൻപിൽ താൻ തലകുനിക്കുന്നുവെന്നും മോദി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അഭിപ്രായപ്പെട്ടു.
'വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു' എന്നും ഡൽഹിയുടെ വികസനത്തിനുള്ള ഒരു വഴിയും പാഴാക്കില്ലെന്നും വികസന ഭാരതത്തിനു ഡൽഹിയുടെ വികസനവും ആവശ്യമാണെന്നും മോദി ട്വിറ്റ് ചെയ്തു.