
ന്യൂഡൽഹി: അരവിന്ദ് കേജരിവാൾ പണം കണ്ട് മതിമറന്നുവെന്ന് ഗാന്ധിയൻ അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു(Delhi Election 2025). തന്റെ മുന്നറിയിപ്പുകൾ കേജരിവാൾ ചെവിക്കൊണ്ടില്ലെന്നും സ്ഥാനാർഥികൾ സംശുദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എന്നാൽ, ഡൽഹിയിൽ ആംആദ്മി പാർട്ടി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് പരാജയത്തിന് ശേഷവും അരവിന്ദ് കേജരിവാൾ അഭിപ്രായപ്പെട്ടത്. തന്റെ പാർട്ടി പ്രവർത്തകരിൽ വലിയ അഭിമാനം ഉണ്ടെന്നും അരവിന്ദ് കേജരിവാൾ കൂട്ടിച്ചേർത്തു.