ഡല്‍ഹിയിൽ വോട്ടെണ്ണൽ ചൂട്; ബൂത്തിന് പുറത്ത് ‘കുട്ടി കെജ്‌രിവാള്‍’ താരം | Delhi Election 2025

ഡല്‍ഹിയിൽ വോട്ടെണ്ണൽ ചൂട്; ബൂത്തിന് പുറത്ത് ‘കുട്ടി കെജ്‌രിവാള്‍’ താരം | Delhi Election 2025
Published on

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് 'കുട്ടി കെജ്‌രിവാള്‍' ആണ് താരം(Delhi Election 2025). "അവ്യാന്‍ തോമര്‍" എന്ന ആറുവയസ്സുകാരനാണ് കെജ്‌രിവാളിന്റെ വേഷത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് നില്‍ക്കുന്നത്.

നീല നിറത്തിലുള്ള സ്വെറ്ററും പുറമേ കരിം പച്ച പഫ്ഡ് ഓവര്‍കോട്ടും ധരിച്ച അവ്യാന്റെ ചിത്രങ്ങൾ ഇതിനകം മാധ്യമ ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനൊപ്പം അവ്യാന്‍, കെജ്‌രിവാളിനോട് സമാനമായുള്ള കണ്ണടയും മീശയും വെച്ചിട്ടുണ്ട്. തങ്ങള്‍ എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും ഇവിടെ വരാറുണ്ടെന്ന് അവ്യാന്നും അവ്യാന്റെ അച്ഛന്നും പറയുന്നു.

ചുവന്ന സ്വെറ്റര്‍ ധരിച്ച് കുട്ടി മീശയും കുട്ടി കണ്ണടയുമായിട്ടാണ് 2022-ലെ ഡല്‍ഹിയി തിരഞ്ഞെടുപ്പ് കാലത്ത് അവ്യാന്‍ എത്തിയത്. "ബേബി മഫ്‌ളര്‍ മാന്‍" എന്ന ഓമന പേരും ആം ആദ്മി പാര്‍ട്ടി ഈ കുട്ടി കെജ്‌രിവാളിന് നല്‍കിയിട്ടുണ്ടെന്നാണ് അവ്യാന്റെ അച്ഛന്‍ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com