
ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി അതിഷി. കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഈ രണ്ട് വിഭാഗവും ഗൂഢാലോചന നടത്തുന്നുവെന്നാണ് ഇവർ ഉന്നയിച്ച ആരോപണം. ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിഷി വ്യക്തമാക്കി.
കെജ്രിവാളിന് പഞ്ചാബ് പൊലീസ് നല്‍കിയ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിനെതിരെ നിരവധി ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് നിരീക്ഷിക്കുകയാണെന്ന് അതിഷി കൂട്ടിച്ചേർത്തു. ഒക്ടോബര്‍ 24ന് വികാസ്പുരിയില്‍ വച്ച് ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടത്.