
ഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികരിച്ച് ആം ആദ്മി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ(Arvind Kejriwal). ''കഴിഞ്ഞ 10 വർഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കു വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നതു തുടരുകയും ചെയ്യും'' – അരവിന്ദ് കേജ്രിവാള് പറഞ്ഞു.
ഡൽഹിയിൽ ആംആദ്മി പാർട്ടി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും തന്റെ പാർട്ടി പ്രവർത്തകരിൽ വലിയ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ രീതിയിൽ പോരാടൻ സാധിച്ചു. പ്രവർത്തകർ എല്ലാവരും വലിയ ശ്രമം നടത്തി. എന്നാൽ പരാജയപ്പെട്ടു. താൻ അത് അംഗീകരിക്കുന്നുവെന്നും അരവിന്ദ് കേജ്രിവാള് പറഞ്ഞു. ബി.ജെ.പി നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ആ വാഗ്ദാനം ബിജെപി പാലിക്കുമെന്ന് കരുതുന്നുവെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.