ഗുവാഹത്തി: അസമിലെ കാച്ചാർ ജില്ലയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. 26കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയോടെയാണ് പ്രതിയെ പിടികൂടിയത്.(Youth arrested for brutally raping four-year-old girl in Assam)
മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയി. മണിക്കൂറുകളോളം കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം കുട്ടിയെ അടുത്തുള്ള തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

