Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeCrimeകാമുകൻ്റെ പെൺ സുഹൃത്തിനെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നു: മുംബൈയിൽ യുവതിയും...

കാമുകൻ്റെ പെൺ സുഹൃത്തിനെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നു: മുംബൈയിൽ യുവതിയും കാമുകനും അറസ്റ്റിൽ | Arrested

🎙️ Latest Podcast

മുംബൈ: മുംബൈയിലെ ശിവാജി നഗറിൽ 19-കാരിയായ പെൺകുട്ടിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ ഷെയ്ഖ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-കാരിയായ യുവതിയെയും ഇവരുടെ കാമുകനായ 23-കാരനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ഫുർഖാനിയ മസ്ജിദ് മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് സംഭവം നടന്നത്.(Woman and boyfriend arrested for shooting boyfriend’s friend at point blank range in Mumbai)

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഷിഫ ശിവാജി നഗറിൽ വെച്ച് പ്രതിയായ യുവതിയെ കണ്ടുമുട്ടി. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിനിടയിലാണ് യുവതി തോക്കെടുത്ത് വെടിയുതിർത്തത്. വളരെ അടുത്തുനിന്ന് ഷിഫയുടെ മുഖത്താണ് വെടിയേറ്റത്. തലയോട്ടി തകർത്തുകൊണ്ട് വെടിയുണ്ട കടന്നുപോയെന്നും ഷിഫ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായും പോലീസ് വ്യക്തമാക്കി.

വെടിയൊച്ച കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഷിഫയെ ഘാട്‌കോപ്പറിലെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.