കൊച്ചി: നെടുമ്പാശേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റായ ആരിഷ് അജി (24) ആണ് മരിച്ചത് (DYFI Leader Death Nedumbassery). ശനിയാഴ്ചയാണ് ആരിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന വീടിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിനുള്ളിലാണ് ആരിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അജി – അനിത ദമ്പതികളുടെ മകനാണ്. ആലപ്പാട്ട് വീട്ടിൽ താമസിക്കുന്ന ആരിഷ് ഒരു സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്തു വരികയായിരുന്നു.
വിവാഹം നിശ്ചയിച്ചിരിക്കെ നടന്ന ആരിഷിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Summary:
Arish Aji (24), the DYFI Kurumasery West Unit President, was found dead in an under-construction house near his residence in Nedumbassery. Arish, who worked as a medical representative, was recently engaged to be married. Following the discovery of his body, police conducted an inquest, and the body was handed over to the family after post-mortem examination.

