Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeCrimeമാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; തമാശയാണെന്ന് മൊഴി,...

മാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; തമാശയാണെന്ന് മൊഴി, കേസെടുക്കാൻ പോലീസ് | Manaveeyam Veedhi Fight Viral Video

തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ ഏറ്റുമുട്ടി (Manaveeyam Veedhi Fight Viral Video). ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ കയ്യാങ്കളി രൂക്ഷമായത് പ്രദേശത്ത് വലിയ അസ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചു.

യുവതി യുവാവിനെ മർദ്ദിക്കുന്നതും ഇതിനിടെ യുവാവ് നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്ത് നിന്നവർ ‘ഇടിക്കെടാ’ എന്ന് വിളിച്ച് പ്രോത്സാഹിപ്പിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മ്യൂസിയം പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോൾ, ‘തമാശയ്ക്ക് ചെയ്തതാണെന്ന’ വിചിത്രമായ മറുപടിയാണ് ഇവർ നൽകിയത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തുമാണ് സംഘർഷത്തിലുണ്ടായിരുന്നത്.

പരസ്യമായി കയ്യാങ്കളി നടത്തിയതിനും ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.

മാനവീയം വീഥിയിൽ രാത്രികാലങ്ങളിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ പതിവാകുന്നത് പരിഗണിച്ച് വരും ദിവസങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Story Summary: A viral video shows a woman and her male friend fighting at Manaveeyam Veedhi, Trivandrum. While the duo claimed they were “just joking,” Museum police decided to file a case against them for creating a public nuisance, suspecting drug influence. Onlookers were seen cheering during the brawl.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala