മുംബൈ: പ്രശസ്ത യുട്യൂബർ എൽവിഷ് യാദവിനും കുടുംബത്തിനും നേരെ വീണ്ടും ഭീഷണി (Elvish Yadav Father Threat). എൽവിഷിന്റെ പിതാവ് രാം അവതാർ യാദവിനാണ് ഇത്തവണ 10 കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി വന്നത്. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
വാട്സാപ്പിലൂടെയാണ് രാം അവതാർ യാദവിന് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ നൽകിയില്ലെങ്കിൽ കുടുംബത്തെ വകവരുത്തുമെന്നാണ് സന്ദേശത്തിലെ ഉള്ളടക്കം. തങ്ങൾ ബിഷ്ണോയി ഗ്യാങ്ങിലെ അംഗങ്ങളാണെന്നും ഇവർ അവകാശപ്പെട്ടു. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ എൽവിഷ് യാദവിന്റെ കുടുംബം ഗുരുഗ്രാം പോലീസിൽ പരാതി നൽകി. ഗുരുഗ്രാം സെക്ടർ 53 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ എൽവിഷ് യാദവിന്റെ വീടിന് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. സന്ദേശം വന്ന ഫോൺ നമ്പറും ഐപി അഡ്രസ്സും കേന്ദ്രീകരിച്ചാണ് സൈബർ സെൽ അന്വേഷണം നടത്തുന്നത്. നേരത്തെയും എൽവിഷ് യാദവിന് നേരെ സമാനമായ ഭീഷണികൾ ഉണ്ടായിരുന്നു. സിദ്ധു മൂസെവാല കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഭീഷണി മുഴക്കിയ അതേ സംഘത്തിന്റെ പേരാണ് ഇവിടെയും ഉയർന്നു വന്നിരിക്കുന്നത്.
Story Summary: Ram Avtar Yadav, the father of popular YouTuber and Bigg Boss OTT winner Elvish Yadav, has received a death threat along with an extortion demand of ₹10 crore. The threat, allegedly sent via WhatsApp, claimed to be from the notorious Lawrence Bishnoi gang. Following a formal complaint, the Gurugram Police have registered a case and initiated an investigation. Security has been beefed up at Elvish’s residence as cyber experts track the source of the message.

