Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeCrimeമാധ്യമപ്രവർത്തകൻ്റെ കൊലക്കേസ്: ഗുർമീത് റാം റഹിം സിങ്ങിനെ ഹൈക്കോടതി വെറുതെവിട്ടു |...

മാധ്യമപ്രവർത്തകൻ്റെ കൊലക്കേസ്: ഗുർമീത് റാം റഹിം സിങ്ങിനെ ഹൈക്കോടതി വെറുതെവിട്ടു | Journalist Murder Case

🎙️ Latest Podcast

ചണ്ഡീഗഢ്: മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഡെറ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഗുർമീത് നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.(Dera Sacha Sauda Chief Gurmeet Ram Rahim Acquitted In Journalist Murder Case)

2002 ഒക്ടോബറിൽ ഹരിയാനയിലെ സിർസയിലുള്ള വീടിന് മുന്നിൽ വെച്ചാണ് ‘പൂരാ സച്ച്’ എന്ന പത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡെറ സച്ച സൗദ ആശ്രമത്തിനുള്ളിൽ ഗുർമീത് റാം റഹിം സിങ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന വാർത്ത തന്റെ പത്രത്തിലൂടെ പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.

2019 ജനുവരിയിൽ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഗുർമീത് ഉൾപ്പെടെ നാല് പ്രതികൾക്ക് ഈ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി വന്ന് ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഹൈക്കോടതി ഗുർമീതിനെ വെറുതെ വിട്ടിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.