Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeCrimeഅമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞു: പൂനെയിൽ 21കാരിയെ തട്ടിക്കൊണ്ടു...

അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞു: പൂനെയിൽ 21കാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി | Abducted

🎙️ Latest Podcast

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ 21-കാരിയെ അമ്മയുടെയും സഹോദരന്റെയും മുന്നിൽ വെച്ച് ക്രൂരമായി തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയാണ് സംഘം ആക്രമിച്ചത്.(Chilli powder thrown in mother and brother’s eyes, 21-year-old woman abducted in Pune)

ഇവർ പെൺകുട്ടിയുടെ അമ്മയുടെയും സഹോദരന്റെയും കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. പിന്നാലെ കടന്നുകളഞ്ഞു. കേസിലെ പ്രതികൾ സഹോദരന്മാർ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സാഹിർ ഹാരൂൺ ഷെയ്ഖ്, അയാൻ ഹാരൂൺ ഷെയ്ഖ് എന്നിവരാണ് കൃത്യത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.