
മുതുകുളം ഐ.സി.ഡി.എസ് പദ്ധതി പരിധിയിലുളള കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ വർക്കർ, ഹെൽപ്പർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ഉണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9188959692.