തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ

Medical College
Published on

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ അനസ്തേഷ്യ/ പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. 73,500 രൂപയാണ് പ്രതിമാസ വേതനം.

താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം ജൂലൈ 14 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. അപേക്ഷകർ തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Related Stories

No stories found.
Times Kerala
timeskerala.com