
മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി സർജൻമാരെ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമിക്കുന്നു. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തി ദിവസമായിരിക്കും. നിയമനം പരമാവധി 89 ദിവസത്തേക്കോ, അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേനയുള്ള കേന്ദ്രീകൃത നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടക്കുന്നതുവരേയോ ആയിരിക്കും. വെറ്ററിനറി സയൻസിലെ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. വെറ്ററിനറി ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ജൂൺ 24-ന് രാവിലെ 11 മുതൽ 12 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2252431.