

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ ജില്ലാ ഓഫീസിൽ ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസനവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എയും മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പ്രാവീണ്യവും ഉണ്ടായിരിക്കണം. 755 രൂപ ദിവസ വേതന നിരക്കിൽ 90 ദിവസത്തേക്കാണ് നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾ നവംബർ നാലിന് നേരിട്ട് ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം അയ്യന്തോൾ, തൃശ്ശൂരിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ- 9744199082