
അബുദാബി: പുതിയ അധ്യായന വർഷം തുടങ്ങുന്നതിന് മുന്നോടിയായി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് യു.എ.ഇ(Teacher Vacancy In UAE). ആഗസ്റ്റിൽ അധ്യയന വര്ഷം ആരംഭിക്കും മുൻപ് നിലവിലെ ഒഴിവുകൾ നികത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് ഇതുവരെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകൾ ദുബായിലും 130ലേറെ അബുദാബിയിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആയിരിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടി.ഇ.എസ് വ്യക്തമാക്കുന്നു.
യു.എ.ഇയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങി വിവിധ സ്കൂൾ മാനേജ്മെന്റുകൾ ഇതിനോടകം മികച്ച അധ്യാപകർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പരിശീലനം നേടിയ അധ്യാപകരെയാണ് ജെംസ് ഗ്രൂപ്പ് തേടുന്നത്. യുകെ, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും പരിഗണിക്കും. യുകെ, യുഎസ് പരിശീലനം നേടിയ അധ്യാപകർക്കായി വിവിധ രാജ്യങ്ങളിൽ റിക്രൂട്ടിങ് മേള സംഘടിപ്പിക്കുകയാണ് തലീം ഗ്രൂപ്പ്.
സയൻസ്, മാത്തമാറ്റിക്സ്, ലാംഗ്വേജ് അധ്യാപകർക്കാണ് കൂടുതൽ അവസരം. ഈ മാസം അവസാനത്തോടെ അപേക്ഷകൾ സ്വീകരിച്ച് ജൂണിൽ റിക്രൂട്ടിങ് പൂർത്തിയാക്കി ഓഗസ്റ്റിൽ ജോലി ആരംഭിക്കാനാണ് പദ്ധതി. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യത. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. 3000 ദിർഹം മുതൽ 23,000 ദിർഹം വരെ ശമ്പളം നൽകുന്ന mdbkejd/ സ്കൂളുകളുണ്ട്. വെബ്സൈറ്റ് www.tes.com