

കടപ്പാക്കട ടി.കെ.ഡി.എം സര്‍ക്കാര്‍ എച്ച്.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം എച്ച്.എസ്.ടി (ഹിന്ദി) താല്‍കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0474 2740541.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
സി -ഡിറ്റില്‍ പ്രിന്റിംഗ് ഇന്‍സ്‌പെക്ഷന്‍/ പാക്കിങ് അസിസ്റ്റന്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 25ന് രാവിലെ 11 മുതല്‍ തിരുവനന്തപുരം തിരുവല്ലം ക്യാമ്പസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എസ് എസ് എല്‍ സി അല്ലെങ്കില്‍ ഐ ടി ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യം), പ്രിന്റിംഗ് സ്ഥാപനത്തില്‍ തൊഴില്‍ പരിചയം. പ്രായപരിധി: 2024 ജൂണ്‍ 24ന് 50 വയസ് കവിയരുത്. ഒഴിവുകള്‍: 10. പ്രതിദിനം 675 രൂപ നിരക്കില്‍ 179 ദിവസത്തേക്കാണ് നിയമനം. യോഗ്യത, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം. വിവരങ്ങള്‍ക്ക്: www.cdit.org, www.careers.cdit.org. ഫോണ്‍: 8921412961.
അഭിമുഖം 26ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 26ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ അന്നേദിവസം രാവിലെ 10ന് ആധാര്‍ കാര്‍ഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504.